കാസറഗോഡിൽ ശക്തമായ മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Weather Alert
May 25, 2025 | Kasaragod

കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെയും കാസറഗോഡ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതി തീവ്ര മഴ രേഖപ്പെടുത്തിയിട്ടുണ്ട്.

മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെൻററുകൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയവയ്ക്ക് നാളെ (മെയ് 26, 2025 തിങ്കൾ) ജില്ലാ കളക്‌ടർ കെ. ഇമ്പശേഖർ ഐഎഎസ് അവധി പ്രഖ്യാപിച്ചു.

മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല. പൊതുജനങ്ങൾക്ക് അത്യാവശ്യമായ സാഹചര്യങ്ങളിലൊഴികെ അനാവശ്യമായ യാത്ര ഒഴിവാക്കണമെന്നും, എല്ലാ മുൻകരുതലുകളും പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Post a Comment

Previous Post Next Post

Contact Form