കാസർഗോഡ് ജില്ലയിൽ റെഡ് അലർട്ട്: വിനോദസഞ്ചാര യാത്രകൾക്കും ക്വാറികൾക്കും നിയന്ത്രണം

Rain alert in Kasaragod

കാസർഗോഡ്: അടുത്ത മൂന്ന് ദിവസം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയെ തുടര്‍ന്ന്, കാലാവസ്ഥ വകുപ്പിന്റെ റെഡ് അലർട്ട് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കര്‍ശന സുരക്ഷ നടപടികൾ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു.

ബേക്കൽ, കാപ്പിൽ, ഹൊസ്ദുർഗ് ബീച്ച് ഉൾപ്പെടെ, റാണിപുരം പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾക്ക് താത്കാലികമായി നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഐഎഎസ് അറിയിച്ചു.

അതേസമയം, ക്വാറികളുടെ പ്രവർത്തനവും മുന്നറിയിപ്പ് പിൻവലിക്കപ്പെടുന്നത് വരെ താത്കാലികമായി നിർത്തിവെക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

നിരീക്ഷണങ്ങളും സുരക്ഷ നടപടികളും തുടരുന്നതാണ്. മുന്നറിയിപ്പുകൾ പിൻവലിക്കപ്പെടുന്നത് വരെ നിയന്ത്രണങ്ങൾ നിലനില്ക്കും. ജനങ്ങൾ അനാവശ്യമായ യാത്രകൾ ഒഴിവാക്കാനും ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്.

Post a Comment

Previous Post Next Post

Contact Form