കാസറഗോഡിൽ റെഡ് അലർട്ട്: വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവധി – ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

Weather Alert

കാസറഗോഡ് ജില്ലയിൽ ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ മെയ് 29, 30 തീയതികളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്പെട്ട് തീവ്ര ന്യൂനമർദ്ദമായി മാറുന്ന സാഹചര്യത്തിൽ, കേരളത്തിൽ പടിഞ്ഞാറൻ മൺസൂൺ കാറ്റ് കൂടി ശക്തിപ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അറബിക്കടലിൽ മേഘങ്ങൾ രൂപപ്പെടാൻ തുടങ്ങിയതോടെ, ഇന്ന് രാത്രിയിലോ നാളെ രാവിലെയോ സംസ്ഥാനത്ത് ഇടിയോടൊപ്പം ശക്തമായ കാറ്റും മഴയും ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കാസറഗോഡ് ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും — പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവ ഉൾപ്പെടെ — മെയ് 29-ന് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഐഎഎസ് അടച്ചതായി അറിയിച്ചു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ യഥാസമയം നടക്കും.

അതോടൊപ്പം, ജില്ലയിൽ ക്വാറികൾക്ക് മെയ് 29, 30 തീയതികളിൽ പ്രവർത്തിക്കാനാവില്ല. റാണിപുരം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും. ബീച്ചുകളിലേക്കും മറ്റു വിനോദ കേന്ദ്രങ്ങളിലേക്കും സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതല്ല. മലയോരങ്ങളിലേക്കുള്ള രാത്രികാല യാത്രകളും ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു.

അടുത്ത മൂന്ന് ദിവസം കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇപ്പോഴുള്ള ന്യൂനമർദ്ദം സംസ്ഥാനത്ത് വ്യാപകമായി മഴയും കാറ്റും ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ, പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കുകയും അതാത് ജില്ലാ ഭരണകൂടങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുന്നു.

Post a Comment

Previous Post Next Post

Contact Form