ഇനി മുതൽ ഫോട്ടോസ്റ്റാറ്റ് എടുക്കാൻ ചിലവേറും : ഒരു രൂപ വർധിപ്പിച്ചു.

സംസ്ഥാനത്ത് ഇനി മുതല്‍ ഫോട്ടോ സ്റ്റാറ്റ് എടുക്കാനുള്ള ചാര്‍ജ് വര്‍ദ്ധിപ്പിച്ചു. നിലവിലെ മൂന്ന് രൂപയില്‍ നിന്നും നാല് രൂപയായി ഒരു പുറംകോപ്പിക്ക് വര്‍ദ്ധിപ്പിച്ചതായി അസോസിയേഷൻ അറിയിച്ചു. പേപ്പര്‍, ഇങ്ക്, കറണ്ട് ചാര്‍ജ് എന്നിവയില്‍ അടിക്കടി ഉണ്ടാകുന്ന വര്‍ദ്ധനവില്‍ പല സ്ഥാപനങ്ങളും പിടിച്ചുനില്‍ക്കാൻ കഴിയാതെ അടച്ചുപൂട്ടുകയാണ്. ഈ സാഹചര്യത്തിലാണ് ഒരു രൂപയുടെ വര്‍ദ്ധനയുമായി മുൻപോട്ടുപോകാൻ തീരുമാനിച്ചത്.
അസോസിയേഷൻ മെമ്പര്‍ഷിപ്പുള്ള സ്ഥാപനങ്ങളില്‍ പുതിയ റേറ്റ് ചാര്‍ട്ട് ഇതിനോടകം വിതരണം ചെയ്തു പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്ഥാപനങ്ങളുമായി സഹകരിക്കണമെന്ന് ഇന്റര്‍നെറ്റ് ഡിടിപി ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്‌സ് ആൻഡ് ഓണേഴ്‌സ് അസോസിയേഷൻ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

Post a Comment

Previous Post Next Post

Contact Form